AlappuzhaNattuvarthaLatest NewsKeralaNews

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു : മൂന്നുപേർക്ക് പരിക്ക്

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി, സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്

ഹരിപ്പാട്: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി, സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്.

വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്.

Read Also : മഴയത്ത് വീട്ടിൽ കയറി നിന്ന ആൺകുട്ടിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 7 വർഷം കഠിനതടവും പിഴയും

എടത്വായിൽ നിന്നും വീയപുരം റോഡിലേക്ക് കയറുമ്പോൾ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.. കാറിൻ്റെ മുൻ ഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

തുടർന്ന്, ജെസിബി ഉപയോഗിച്ച് കാർ മാറ്റിയതിനു ശേഷം കടപ്രയിൽ നിന്നും വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിവീണ വൈദ്യുത കമ്പികളും തൂണുകളും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button