Latest NewsCricketIndiaInternationalSports

T20 വേൾഡ് കപ്പ്: ഇന്ത്യൻ മത്സരങ്ങൾ തിയേറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ ഐനോക്‌സ്: കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: ഈ മാസം ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി പ്രമുഖ തിയേറ്റർ ശൃഖലയായ ഐനോക്‌സ് (INOX Leisure Ltd). ഇതുമായി ബന്ധപ്പെട്ട് ഐസിസിയുമായി കരാർ ഒപ്പിട്ടതായി ഐനോക്‌സ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഒക്ടോബർ 23 ന് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ, ടീം ഇന്ത്യ കളിക്കുന്ന എല്ലാ ഗ്രൂപ്പ് മത്സരങ്ങളും INOX പ്രദർശിപ്പിക്കും. ‘തിയേറ്ററിൽ ക്രിക്കറ്റ് പ്രദർശിപ്പിക്കുന്നതിലൂടെ ഭീമാകാരമായ സ്‌ക്രീൻ അനുഭവത്തിന്‍റെയും ഇടിമുഴക്കമുള്ള ശബ്‌ദത്തിന്‍റെയും ആവേശം ഞങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്ക് കൊണ്ടുവരുന്നു. ലോകകപ്പിന്‍റെ ആവേശവും വികാരവും ഞങ്ങൾ ഇതിലൂടെ പകർന്ന് നൽകും. അത് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വെർച്വല്‍ ട്രീറ്റായി മാറും’, ഐ‌നോക്‌സ് ലെഷർ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് വിശാൽ പറഞ്ഞു.

ഒക്‌ടോബർ 23 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മുതലുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളും, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും ഐനോക്‌സ് തങ്ങളുടെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. രാജ്യത്തെ 25 നഗരങ്ങളിലെ ഐനോക്‌സ് മൾട്ടിപ്ലക്‌സുകളിലാണ് മത്സരം തത്സമയമായി പ്രദർശിപ്പിക്കുക.

74 നഗരങ്ങളിലായി 165 മൾട്ടിപ്ലക്‌സുകളും 705 സ്‌ക്രീനുകളുമുള്ള ഐനോക്‌സിന്‍റെ ഇന്ത്യയിലുടനീളമുള്ള സ്‌ക്രീനുകളിലെ ആകെ സീറ്റിംഗ് കപ്പാസിറ്റി 1.57 ലക്ഷമാണ്. രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്‌ടിക്കുന്നതിനായി ഐനോക്‌സും, പിവിആറും(PVR) ഈ വർഷം മാർച്ചിൽ ലയനം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button