തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില ഉയരും. ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നത്. 2019ലാണ് ഇതിന് മുന്‍പ് പാല്‍ വില കൂട്ടിയത്. നാലു രൂപയാണ് അന്ന് വര്‍ദ്ധിപ്പിച്ചത്.
Read Also: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസിലി വടക്കാഞ്ചേരി വാഴാനി സ്വദേശിനി
ഡിസംബറിലോ ജനുവരിയിലോ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് വിവരം. പാല്‍ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നാലുരൂപ കൂട്ടണമെന്നാണ് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ട് പേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും വില വര്‍ദ്ധിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമാവുക.
ഒക്ടോബറില്‍ തന്നെ സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി അഭിപ്രായം തേടിയാവും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ക്ഷീരകര്‍ഷകരോട് ആരായുക.
Post Your Comments