Latest NewsKeralaNews

വൃദ്ധനെ മയക്കി ഹോട്ടലിൽ എത്തിച്ചു, ഒപ്പമിരുന്ന് നഗ്ന ചിത്രങ്ങൾ പകർത്തി: തട്ടിയത് ലക്ഷങ്ങൾ – രാജി അറസ്റ്റിലാകുമ്പോൾ

തൃശൂര്‍: കുന്നംകുളത്ത് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി വന്‍തുക തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ രാജിക്ക് പിന്നിൽ ഒരാൾ കൂടിയെന്ന് പോലീസ്. 71 വയസ്സുള്ള ആളില്‍ നിന്നുമാണ് യുവതി ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തില്‍ പെരുമ്പിലാവ് തുപ്പിലശ്ശേരി രാജിയാണ് കുന്നംകുളം പോലീസിൻ്റെ പിടിയിലായത്. ചാവക്കാടുകാരനായ എഴുപത്തിയൊന്നുകാരനെ രാജിയും സുഹൃത്തും ചേർന്ന് ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നു.

വയോധികനു രാജിയും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയെന്ന് പറഞ്ഞ് രാജി ഇയാളെ കുന്നുംകുളത്തെ സ്വാകാര്യ സഥാപനത്തിൽ വിളിച്ചു വരുത്തി വിശ്വാസം ആർജ്ജിച്ചെടുത്തു. പിന്നീടൊരിക്കൽ ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ച് ഒപ്പമിരുന്ന് രാജി വയോധികന്റെ നഗ്നചിത്രങ്ങൾ പകർത്തി. ഇവ ബന്ധുക്കൾക്ക് അയച്ച് നൽകുമെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷിണിപ്പെടുത്തിയാണ് യുവതിയും സുഹൃത്തും മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തത്.

സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരൻ രാജിയെ പരിചയപ്പെടുന്നത്. 50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പ്രതികൾ എഴുപത്തി ഒന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്. പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് 71കാരൻ പൊലീസിൽ പരാതി നൽകിയത്. പെരുമ്പിലാവ് സ്വദേശി മുപ്പത്തിയഞ്ചുകാരിയായ രാജി രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button