ErnakulamLatest NewsKeralaNattuvarthaNews

പരാതിക്കാരുമായി ഒത്തുതീര്‍പ്പ്: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരുമായി ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് നടപടി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി നടപടി.

സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന് ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയാതായുമാണ് അവതാരക പരാതിയില്‍ പറഞ്ഞത്.

ഓഫര്‍.. ഓഫര്‍… ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത് വാച്ച് റിസ്റ്റ് വാച്ച് കിട്ടിയത് ചാണകം

പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍ , പൊതുസ്ഥലത്ത് അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button