എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിക്കെതിരെ പീഡന പരാതി നൽകിയ അധ്യാപികയ്‌ക്കെതിരെ ആരോപണങ്ങളുമായി എംഎൽഎയുടെ ഭാര്യ രംഗത്ത്. അധ്യാപിക എൽദോസ് കുന്നപ്പിളളിയുടെ ഫോൺ മോഷ്ടിച്ചെന്നും അതുപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ എംഎൽഎയെ അപമാനിക്കുകയാണെന്നും എൽദോസിന്റെ ഭാര്യ പരാതിയിൽ പറയുന്നു.
എൽദോസ് കുന്നപ്പിളളിയുടെ ഭാര്യയുടെ പേരിൽ പിഎയാണ് പോലീസിന് പരാതി കൈമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എൽദോസിൻ്റെ ഭാര്യയെ എറണാകുളം കുറുപ്പംമ്പടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അതേസമയം, അധ്യാപികയുടെ പരാതിയിൽ എംഎൽഎയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. കേസിൽ മുൻകൂർ ജാമ്യത്തിനായി എൽദോസ് കുന്നപ്പിളളി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നൽകും: മന്ത്രി കെ രാജൻ
എൽദോസ് കുന്നപ്പിള്ളി കോവളത്ത് വച്ച് മർദ്ദിച്ചുവെന്നും കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നുമായിരുന്നു യുവതിയുടെ പരാതി. കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ദേഹോപദ്രവം തുടർന്നതോടെയാണ്, എൽദോസ് കുന്നപ്പിള്ളിയുമായുളള ബന്ധത്തിൽ നിന്നും പിന്മാറിയതെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
Post Your Comments