കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന നടത്തിയ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ് കടപ്പുറത്തെ അബ്‌ദുൽ സത്താറാണ് (48) അറസ്റ്റിലായത്.
കടയിൽ ജ്യൂസ് കുടിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അടക്കമുള്ള ആളുകൾ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.
Read Also : മന്ത്രവാദത്തിന്റെ പേരില്‍ വീട്ടിലെത്തി, മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങി
തുടർന്ന്, കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽനിന്ന് നിരോധിത പാൻ ഉൽപന്നമായ ‘കൂൾ’ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. അറസ്റ്റിലായ ജീവനക്കാരനെ കോടതിയിൽ ഹാജരാക്കി.
Post Your Comments