Latest NewsNewsIndia

5ജി സേവനങ്ങൾക്കുള്ള അപ്‌ഡേറ്റുകൾ വേഗത്തിലാക്കണം മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: 5ജി സേവനങ്ങൾക്കുള്ള അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബുധനാഴ്ച നടന്ന 5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിലാണ് ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

അതേസമയം, പദ്ധതി കാര്യക്ഷമമാക്കാൻ ടെലികോം കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ അറിയിച്ചു. ചില ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ ഫേം വെയർ ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ നവംബർ അവസാനം വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന : ജീവനക്കാരൻ അറസ്റ്റിൽ

ടെലികോം സെക്രട്ടറിയും ഐടി സെക്രട്ടറിയും പങ്കെടുത്ത യോഗം ടെലികോം നിർമ്മാതാക്കളോടും ടെലികോം സേവന ദാതാക്കളോടും എല്ലാ 5ജി ഹാൻഡ്‌സെറ്റുകൾക്കും ഫേം വെയർ ഓവർ ദി എയർ അപ്‌ഗ്രേഡുകൾ പുറത്തിറക്കാൻ ആവശ്യപ്പെട്ടു.

രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് സർക്കാർ ബുധനാഴ്ച യോഗം ചേർന്നത്. 5ജി സേവനങ്ങൾക്കും നെറ്റ്‌വർക്കുകൾക്കുമായി ഉപഭോക്താക്കളുടെ ഹാൻഡ്‌സെറ്റുകളിൽ എങ്ങനെ 5ജി അപ്‌ഡേഷൻ എത്തിക്കുമെന്ന് പരിശോധിക്കുന്നതിനായാണ് സഞ്ചാർ ഭവനിൽ യോഗം വിളിച്ചു കൂട്ടിയത്. രാജ്യത്ത് 5ജി സേവനം വേഗത്തിൽ എത്തിക്കുന്നതിന് സോഫ്റ്റ്‌വെയർ നവീകരണത്തിന് മുൻഗണന നൽകുന്നതും യോഗത്തിൽ ചർച്ചയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button