
പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് കുറയ്ക്കാൻ പാവയ്ക്ക മികച്ചതാണ്. ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
പാവയ്ക്ക ജ്യൂസ് പതിവായി കുടുക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കുകയും ട്യൂമർ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.
ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും സഹായിക്കും. അതിനാൽ, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്.
പാവയ്ക്ക എൽഡിഎൽ കൊളസ്‌ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കുന്നു.
പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ നിറഞ്ഞിരിക്കുന്നു, അതിനാൽ ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
Post Your Comments