Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

സിനിമയിൽ ഇന്നിംഗ്‌സിന് തുറക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ: നായികയായെത്തുന്നത് നയൻതാര

മുംബൈ: സിനിമയിൽ ഇന്നിംഗ്‌സിന് തുറക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. 2019ൽ ഭാര്യ സാക്ഷിക്കൊപ്പം ചേർന്ന് ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ താരം തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ നിർമ്മാണ രംഗത്തേക്ക് ധോണി എന്റർടെയ്ൻമെന്റ് പ്രവേശിക്കാൻ പോകുന്നുവെന്നാണ് ലഭ്യമായ വിവരം.

ധോണിയുടെ ആദ്യ ചിത്രത്തിലെ നായികയായെത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണെന്നാണ് സൂചന. എന്നാൽ, ഈ വാർത്തകൾ ധോണിയുടെ കമ്പനിയോ നയൻതാരയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ധോണിയുടെ നിർമ്മാണത്തിൽ നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ ഒരുങ്ങുന്നതായി നേരെത്തെയും വാർത്തകൾ ഉണ്ടായിരുന്നു.

കേരളത്തിലെ തിരോധന കേസുകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു, അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

എന്നാൽ, ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നില്ല എന്നാണ് ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് അന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അതേസമയം മികച്ച പല പ്രൊജക്റ്റുകളും തങ്ങൾ ഒരുക്കുന്നുണ്ടെന്നും അതേക്കുറിച്ച് അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button