KeralaLatest NewsNews

കേരളത്തിലെ തിരോധാന കേസുകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു, അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

കാണാതായവരെ കുറിച്ചുള്ള കേസുകളിലെ അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ തിരോധാന കേസുകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു. കാണാതായവരെ കുറിച്ചുള്ള കേസുകളിലെ അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടക്കുന്നതുമായി കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യ കുരുതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

Read Also: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം അന്തരിച്ചു

ചൊവ്വാഴ്ച രാവിലെയാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് മനുഷ്യബലിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇലന്തൂര്‍ താമസിക്കുന്ന ദമ്പതിമാരായ ഭഗവല്‍ സിംഗും ലൈലയും പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് മനുഷ്യബലിയ്ക്ക് പിന്നില്‍. മനുഷ്യബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ദമ്പതിമാരെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു.

കടവന്ത്ര സ്വദേശിയായ പത്മ,തമിഴ്നാട് സ്വദേശിയായ റോസിലി എന്നിവരെയാണ് തലയറുത്ത് കൊന്നത്. ലോട്ടറി വില്‍പ്പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകളെ നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button