ErnakulamLatest NewsKeralaNattuvarthaNews

ഉമ്മ സ്‌മൈലിയിൽ തുടങ്ങിയ ബന്ധം, മാസത്തിൽ രണ്ട് ദിവസം ശിവശങ്കരനൊപ്പം; തുറന്ന് പറഞ്ഞ് ‘ശിവശങ്കരന്റെ പാര്‍വ്വതി’

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണക്കടത്ത് കേസും അതിനുള്ളിൽ നടന്ന ചതികളും വിവരിച്ച് കൊണ്ട് സ്വപ്നയെഴുതിയ പുസ്തകത്തിൽ ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്ന് സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും സ്വപ്ന വിശദീകരിക്കുന്നുണ്ട്.

ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച ‘ഉമ്മ സ്‌മൈലി’യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂര്‍വ്വം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ പറയുന്നു. കേരളം രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പലതും സ്വപ്നയുടെ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന.

കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലിക്ക് സമാനമായ മറ്റൊരു കേസായിരുന്നു ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല
സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നും സ്വപ്ന പറയുന്നു. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടത് തന്റെ കൂടെ ആവശ്യമാണെന്ന് വിശ്വസിപ്പിച്ചാണ് തന്നെ കൊണ്ട് അങ്ങനെ ഒരു ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്നാണ് സ്വപ്ന പറയുന്നത്. ‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – ഇതായിരുന്നു തനിക്ക് ലഭിച്ച സന്ദേശമെന്ന സ്വപ്ന പറയുമ്പോഴും, ഈ ചതികൾക്ക് പിന്നിൽ ആരാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.

തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ‍. മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്.

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതുംഅതീവ ഗൗരവമേറിയ

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ട കാര്യവും സ്വപ്ന വെളിപ്പെടുത്തുന്നു. ഒരിക്കലും കൈവിടില്ലെന്ന് ശിവശങ്കർ പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും തന്റെ കഴുത്തിൽ താലി ഉണ്ടായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button