ന്യൂഡല്‍ഹി : യുക്രെയ്ന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.
Read Also: ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരിച്ചു
യുക്രെയ്‌നിലെ വിവിധയിടങ്ങളിലുളള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. യുക്രെയ്ന്‍ സര്‍ക്കാരും തദ്ദേശഭരണകൂടവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താമസസ്ഥലം അടക്കമുളളവ ഇന്ത്യന്‍ എംബസിയെ കൃത്യമായി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുക്രെയ്നില്‍ അനാവശ്യമായി യാത്രകള്‍ നടത്തരുത് എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നുമാണ് കീവിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാ വിവരങ്ങളും എംബസിയെ കൃത്യമായി അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
Post Your Comments