കൊച്ചി: കേരളത്തെ ഞെട്ടിച്ചാണ് ധനാഭിവൃദ്ധിക്കായി നരബലി നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ടത് പാവപ്പെട്ട രണ്ട് ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളും. കൊച്ചി പൊന്നുരുന്നിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മമാണ് നരബലിക്ക് ഇരയായവരില്‍ ഒരാള്‍.
Read Also: സംസ്ഥാനത്ത് പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം
നരബലിക്ക് ഇരയാക്കപ്പെട്ടവരില്‍ ഒരാള്‍ സ്വന്തം അമ്മയാണെന്നറിഞ്ഞതിന്റെ തീരാവേദനയിലാണ് കൊല്ലപ്പെട്ട പത്മത്തിന്റെ മകന്‍ സെല്‍വരാജ്. പതിവായി ഫോണ്‍ ചെയ്യുന്ന പത്മത്തിന്റെ വിളി 26ന് മുടങ്ങിയതോടെ മകന്‍ സെല്‍വരാജിനു പന്തികേട് തോന്നിയിരുന്നു. പിറ്റേന്നുതന്നെ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തി. സ്വന്തം നിലയില്‍ അന്വേഷിച്ചിട്ട് അമ്മയെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി. കോള്‍ ലിസ്റ്റുകളും സിസിടിവികളും പരിശോധിക്കാമെന്നു പൊലീസ് ഉറപ്പ് നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണു പത്മം താമസിച്ചിരുന്നത്. ലോട്ടറിക്കച്ചവടമായിരുന്നു അമ്മയുടെ തൊഴിലെന്നു സെല്‍വന്‍ വ്യക്തമാക്കി.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയില്‍നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൊലയാളി ഉള്‍പ്പെടെ 3 പേരാണു പിടിയിലായത്. രണ്ടു സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. തിരുവല്ല സ്വദേശി ഭഗവല്‍ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
Post Your Comments