KeralaLatest NewsNews

ഗുരുവായൂർ നിയോജകമണ്ഡലം: തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു

തൃശ്ശൂര്‍: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്, പ്രകൃതിക്ഷോഭ ഫണ്ട്, എം.എൽ.എ ഫണ്ട്, ഹാർബർ എഞ്ചിനീയറിംഗ് പ്രവർത്തികൾ എന്നിവ യോഗം ചർച്ച ചെയ്തു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മിനി സെന്റർ ആത്തേരിറോഡ്, ചാവക്കാട് നഗരസഭയിലെ എം.എൽ.എ റോഡ് എന്നിവയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ ഹാർബർ എഞ്ചിനീയറിംഗ് നിർദ്ദേശം നൽകി. ഈ വർഷത്തെ ബജറ്റ് പ്രപ്പോസലിലുള്ള റോഡുകളുടെ എസ്റ്റിമേറ്റ് ഈ മാസം തന്നെ തയ്യാറാക്കി സർക്കാരിലേക്ക് അയക്കാനും എം.എൽ.എ നിർദ്ദേശിച്ചു.

കാലവർഷക്കെടുതികളുടെ ഭാഗമായി ഗുരുവായൂർ നിയോജകമണ്ഡലത്തിൽ അനുവദിച്ച ഒരു കോടി രൂപയുടെ റോഡ് റെസ്ട്രേഷൻ പ്രവർത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിന് ചാവക്കാട് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് എം.എൽ.എ കർശന നിർദ്ദേശം നൽകി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ

ചേറ്റുവ ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിനായി രണ്ടരക്കോടി രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തിട്ടുണ്ടെന്നും പഴയ സ്കൂൾ കെട്ടിടം അടിയന്തരമായി പൊളിച്ച് മാറ്റി നൽകണമെന്നും തളിക്കുളം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നതിൽ കാലതാമസമുണ്ടായെന്നും കെട്ടിടം പൊളിച്ച് നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൻജിനീയർ, എന്നിവർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളുടെ മോണിറ്ററിംഗിന് നടത്തുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോളിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ബ്ലാങ്ങാട് ഇരുമ്പുപാലം അടിയന്തിരമായി അറ്റകുറ്റ പണി നടത്തുന്നതിന് ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

ഹാർബർ എഞ്ചിനീയറിംഗ് മുഖേന നടത്തുന്ന പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് റോഡ് നിർമ്മാണത്തിൽ കരാറുകാരൻ വലിയ അനാസ്തയാണ് കാണിച്ചതെന്നും കരാറുകാരനെ നോട്ടീസ് നൽകുന്നതിനും ഡിസംബർ മാസത്തോടെ റോഡ് പണി പൂർത്തീകരിക്കാൻ ഹാർബർ എഞ്ചിനീയറിംഗ് എ.ഇ.ക്ക് നിർദേശം നൽകി. രണ്ട് മാസത്തിലൊരിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപന എൻജിനീയറിങ് വിഭാഗത്തിന്റെ അവലോകന യോഗം ചേരാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button