Latest NewsNewsTechnology

ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട്, ലക്ഷ്യം ഉത്തരേന്ത്യൻ വിപണി

ദീപാവലി സെയിലിൽ ഐഫോണുകൾക്കും വില കുറയുമെന്നാണ് സൂചന

ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാർട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യൺ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട് എത്തുന്നത്. ഒക്ടോബർ 11 മുതൽ ആരംഭിക്കുന്ന സെയിൽ പ്രധാനമായും ഉത്തരേന്ത്യൻ വിപണിയെയാണ് ലക്ഷ്യമിടുന്നത്.

ഇത്തവണ നിരവധി ബാങ്കുകൾ വിവിധ തരത്തിലുള്ള കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടക് ബാങ്ക്, എസ്ബിഐ കാർഡ് എന്നിവ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വരെയാണ് കിഴിവ് ലഭിക്കുന്നത്. ഇത്തവണയും വമ്പിച്ച വിലക്കിഴിവാണ് സ്മാർട്ട്ഫോണുകൾക്ക് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ടെലിവിഷൻ, ഓഡിയോ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: നിയമനങ്ങൾ ഉടൻ നടത്തില്ല, പുതിയ നീക്കവുമായി രാജ്യത്തെ ഐടി കമ്പനികൾ

ദീപാവലി സെയിലിൽ ഐഫോണുകൾക്കും വില കുറയുമെന്നാണ് സൂചന. അതേസമയം, ഈ മാസം അവസാനം വരെ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുമെന്ന് കമ്പനി ഇതിനോടകം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button