കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നരബലി നടത്തിയ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. ഈ വിഷയത്തിൽ പ്രതികരണവുമായി അധ്യാപികയായ ഡോ. അനുജ ജോസഫ്. അവിടെ ദോഷം, ഇവിടെ ജലദോഷം, ക്ഷയം എന്നിങ്ങനെ സർവത്ര ദോഷങ്ങളും അക്കമിട്ടു നിരത്തുന്ന ഇത്തരം കള്ളന്മാരും ഇതൊക്കെ കണ്ണും പൂട്ടി വിശ്വസിക്കാൻ നിന്നു കൊടുക്കുന്ന മണ്ടൻമാരായി നമ്മുടെ ആൾക്കാരും ഉള്ളിടത്തോളം കാലം ഇതു പോലെയുള്ള ആഭിചാരവും തുടർസംഭവങ്ങളും അവസാനിക്കില്ലെന്നു അനുജ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ആഭിചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറവിൽ വേരുറപ്പിച്ചിരിക്കുന്ന കുറെ fraud കൾ ഉണ്ട് നമ്മുടെ നാട്ടിൽ.സുബോധം ഉണ്ടെന്നു നടിക്കുന്നവർ തന്നെ ഇത്തരം മണ്ടത്തരങ്ങൾക്ക് തല വയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് പത്തനംതിട്ട ഇലന്തൂർ ഭാഗത്തു നടന്ന നരബലി.
പാരമ്പര്യ വൈദ്യനും ഭാര്യയും കൊച്ചിയിലെ ഷാഫി എന്ന fraud ന്റെ വലയിലായത് കുടുംബത്തിൽ സമ്പത്ത് വർദ്ധിക്കും,ഐശ്ചര്യം വർദ്ധിക്കും ഇത്തരം വാഗ്ദാനങ്ങളിൽ പെട്ടാണ്.
Cash നു വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നശിച്ച ജന്മങ്ങൾ എന്നെ ഇവരെ ഒക്കെ വിശേഷിപ്പിക്കാനാകു.
കൂട്ടത്തിൽ അവിടെ ദോഷം, ഇവിടെ ജലദോഷം, ക്ഷയം എന്നിങ്ങനെ സർവത്ര ദോഷങ്ങളും അക്കമിട്ടു നിരത്തുന്ന ഇത്തരം കള്ളന്മാരും ഇറങ്ങി തിരിക്കുമ്പോൾ, ഇതൊക്കെ കണ്ണും പൂട്ടി വിശ്വസിക്കാൻ നിന്നു കൊടുക്കുന്ന മണ്ടൻമാരായി നമ്മുടെ ആൾക്കാരും ഉള്ളിടത്തോളം കാലം ഇതു പോലെയുള്ള ആഭിചാരവും തുടർസംഭവങ്ങളും അവസാനിക്കില്ല.
മേൽപ്പറഞ്ഞ സംഭവത്തിലെ വൈദ്യൻ ജനസമ്മതനായിരുന്നു പോലും . എവിടെ നിന്നോ ആരോ ഐശ്ചര്യം വർദ്ധിക്കുമെന്ന് പറഞ്ഞതു കേൾക്കേണ്ട താമസം, നരബലിക്കായി ഇറങ്ങി തിരിക്കുന്നു. ആരെ കൊന്നായാലും ഐശ്ചര്യം നിറച്ചേ മതിയാകു,ഏതായാലും കുടുംബത്തിന്റെ ‘യശസ്സു’ ഉയർന്നിട്ടുണ്ട്.ബാക്കി ഐശ്ചര്യം ജയിലിൽ കിടന്നും അനുഭവിക്കാം.
മന്ത്രവാദം, ആഭിചാരക്രിയകൾ തുടങ്ങിവയൊക്കെ ഇന്നും നമ്മുടെ സമൂഹത്തിൽ അങ്ങിങ്ങായി നില കൊള്ളുന്നുമുണ്ട്.
പത്രങ്ങളിൽ പരസ്യം വരുന്നുന്നത് കാണാറുണ്ട്,
ശത്രുവിനെ നാടുകടത്താൻ, പ്രണയിതാവിനെ സ്വന്തമാക്കൽ തുടങ്ങി സാമ്പത്തിക അഭിവൃദ്ധി എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. ഇതിലൊക്കെ പോയി തല വച്ചു കൊടുക്കുന്നവർ ഇല്ലായെന്നു പറയാൻ കഴിയുമോ.
അവസാനം പടുകുഴിയിലേക്കു ജീവിതം മറിയുമ്പോൾ ചിലതൊക്കെ വെളിച്ചത്തിലാകും.
മേൽപ്പറഞ്ഞ സംഭവത്തിലെ ഷാഫി യെ പോലുള്ള കള്ളന്മാർ അടങ്ങുന്ന ഒരു ലോബി തന്നെ നമ്മുടെ നാട്ടിൽ ഉണ്ടെന്നതാണ് വാസ്തവം.
വിശ്വാസം ആകാം അതു സ്വന്തം തലച്ചോറ് വല്ലവർക്കും പണയപ്പെടുത്തി ആകരുതെന്നു മാത്രം.
ദൈവമെന്ന വിശ്വാസത്തിലുപരി അന്ധ വിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കും മുൻതൂക്കം നൽകുമ്പോൾ ഇത്തരം നീചപ്രവൃത്തികൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നു സാരം.
മനുഷ്യന്റെ ജീവിതമെടുത്തു തോന്നിയത് പോലെ അമ്മാനമാടുന്ന വ്യാജ സിദ്ധന്മാരും മന്ത്രവാദികളും അടങ്ങുന്ന unregistered ലോബി യെ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടു വരേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തിടത്തോളം ഇവരിനിയും നര ബലി ഉൾപ്പെടെ ഉള്ള പൈശാചികമായ പ്രവൃത്തികളുമായി നമ്മുടെ സമൂഹത്തിൽ വേരുറപ്പിക്കും. അതനുവദിച്ചു കൂടാ. ?
Dr. Anuja Joseph,
Trivandrum.
Post Your Comments