മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിരഞ്ജീവി നായകനായ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ആന്ധ്രപ്രദേശ് – തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 63 കോടിയാണ് ഗ്രോസ് കലക്ഷനായി സിനിമ നേടിയത്. ഹിന്ദിയിൽ നിന്നും 4 കോടി നേടി.
മോഹന്‍ രാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 85 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.
നെല്ലിക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന് കഥാപാത്രമായി തെലുങ്കിൽ എത്തിയത് നയൻതാരയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്മാന് ഖാൻ ആണ് ഗോഡ് ഫാദറിൽ എത്തിയത്. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല.
Post Your Comments