പോഷകങ്ങളുടെ കലവറയായ ഇലക്കറികളിൽ ഒന്നാണ് ചീര. വിറ്റാമിൻ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ചീര ആരോഗ്യത്തിന് വളരെ നല്ലതാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും ചീരയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ചീര ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചീരയുടെ മറ്റു ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
ചീരയിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവർ തലച്ചോറുകളിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപ്പാദനം സുഗമമാക്കാൻ സഹായിക്കുന്നു. ചീരയ്ക്ക് പുറമേ, ബ്രൊക്കോളി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയിലും ഫോളേറ്റിന്റെ സാന്നിധ്യമുണ്ട്.
Also Read: തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ
ചീരയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ സംയുക്തങ്ങൾ കണ്ണിൽ മാക്യുലർ ഡീജനറേഷനും തിമിരവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
Post Your Comments