രക്തസമ്മര്‍ദ്ദത്തിന് നിലവിലുള്ള മരുന്നുകളെല്ലാം രോഗികള്‍ ദിവസവും കഴിക്കേണ്ടുന്നതാണ്. അത് തന്നെ പലരും മറന്നു പോകുന്നത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, ഇനി ആ ടെൻഷൻ വേണ്ട. ഒറ്റ കുത്തിവെപ്പില്‍ രക്തസമ്മര്‍ദ്ദം ആറ് മാസത്തേക്ക് കുറയ്‌ക്കാൻ സാധിക്കുന്ന മരുന്ന് കണ്ടെത്തി.
കരളില്‍ ഉത്പാദിപ്പിക്കുന്ന ആൻജിയോടെൻസിൻ എന്ന രാസപദാര്‍ത്ഥമാണ് രക്തക്കുഴലുകളെ ചുരുക്കി ശരീരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. ആൻജിയോടെൻസിനെ ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിലബീസിറാൻ എന്നാണ് മരുന്നിന്റെ പേര്.
ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസില്‍ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ചു. 394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെ സിലബീസിറാന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments