എറണാകുളം: ഓരോ ലൈബ്രറിയും അനൗദ്യോഗീക സര്‍വകലാശാലകളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റലൈസ്ഡ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായി വിനിയോഗിക്കുമ്പോഴാണ് ഡിജിറ്റല്‍ ലൈബ്രറി പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിക്കുക. നേര്യമംഗലം വി.എച്ച്.എസ്.ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പൂര്‍ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ ദാനി, സ്‌കൂള്‍ ലൈബ്രറി നവീകരണം ജില്ലാ കോ ഓഡിനേറ്റര്‍ വി.എസ് രവികുമാര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്താ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം കണ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സുഹറ ബഷീര്‍, ലിസി ജോര്‍ജ്, നേര്യമംഗലം ജവഹര്‍ നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌റ്റെല്ല റഹബ്‌സി ബായി, നേര്യമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍ മഞ്ജു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
സി.എസ് അജി, ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി മുഹമ്മദ്, പി.ടി.എ പ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments