Latest NewsNewsIndiaBusiness

സമുദ്രോൽപന്ന കയറ്റുമതി: പുതിയ പ്രഖ്യാപനവുമായി പിയൂഷ് ഗോയൽ

ഇന്ത്യയെ മത്സ്യ സംസ്കരണ ഹബ് ആക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്

രാജ്യത്ത് സമുദ്രോൽപന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ‘രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടേതാകും’, പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയെ മത്സ്യ സംസ്കരണ ഹബ് ആക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സമുദ്രോൽപന്നങ്ങളുടെ വിപണനം കയറ്റുമതിക്കാർക്കും വ്യാപാരികൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് നേട്ടം കൈവരിക്കാനും സാധിക്കും.

Also Read: കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനം: സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് പി.സി ജോർജ്

സമുദ്രോൽപന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മന്ത്രി ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button