കൽപ്പറ്റ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ആറ് പ്രതികൾ പൊലീസ് പിടിയിൽ. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ, വില്ല്യാപ്പള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ, തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശി ശരണ്യ, പാറശ്ശാല സ്വദേശി ഭദ്ര എന്ന മഞ്ജു, ലക്കിടി തളിപ്പുഴ മാമ്പറ്റ പറമ്പിൽ വീട്ടിൽ അനസ്, താഴെ അരപ്പറ്റ പൂങ്ങാടൻവീട്ടിൽ ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേര: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
തമിഴ്നാട് സ്വദേശിയായ യുവതിയെ വൈത്തിരിയിലെ റിസോർട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments