
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രിയിലെ ഈവനിംഗ് ഒ.പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.
കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിൻ്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം.
ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും ആണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments