റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലാണ് മത്സരം. ആദ്യ ഏകദിനം തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ന് ജയിച്ചേ തീരൂ. 9 റണ്‍സിനായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റത്. 63 പന്തിൽ 86 റണ്‍സുമായി പുറത്താവാതെ സഞ്ജു സാംസണ് പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ക്യാപ്റ്റൻ ശിഖര്‍ ധവാൻ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ തുടങ്ങിയവര്‍ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്താൽ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും. പൊതുവെ ദുര്‍ബലമായ ബൗളിംഗ് നിരക്ക് ദീപക് ചഹാറ് പരിക്കേറ്റ് പുറത്തായത് ഇരട്ടി പ്രഹരമായി. ചഹാറിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.
അതേസമയം, ആദ്യ ഏകദിനത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം നൽകാൻ സാധ്യതയില്ല. ഇരുവരും 79 പന്തിൽ നിന്നും 39 റൺസാണ് കഴിഞ്ഞ മത്സരത്തിൽ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
Read Also:- സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
ക്യാപ്റ്റൻ തെംബാ ബാവുമയുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രശ്നം. ഇന്ത്യൻ യുവ നിരയ്ക്കെതിരെ കാസിസോ റബാഡയും ലുങ്കി എൻകിടിയടക്കമുള്ള ബൗളര്‍ തല്ല് വാങ്ങി കൂട്ടിയതും തലവേദന തന്നെ. മികച്ച ഫോമിലുള്ള ഡേവിഡ് മില്ലറിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകൾ
Post Your Comments