കൊച്ചി: കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിത്വം കാട്ടിയ സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനെതിരായ കേസിലെ വിചാരണ നടപടികൾക്ക് അനുവദിച്ച സ്റ്റേ ഹൈക്കോടതി നാലുമാസത്തേക്ക് നീട്ടി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേയാണ് ഹൈക്കോടതി നീട്ടിയത്.
നടപടിക്രമങ്ങൾ പാലിച്ചല്ല കേസെടുത്തത് എന്നതിനാൽ തുടർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തേ വിചാരണ സ്റ്റേ ചെയ്തിരുന്നു. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ വിദേശിയെ തൊണ്ടിമുതലിൽ കൃത്രിത്വം കാട്ടി കേസിൽ നിന്ന് രക്ഷിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്ലാർക്കിനുമെതിരെ കേസെടുത്തത്.
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതല്ല : കാരണമിതാണ്
വിദേശ പൗരനെ വിചാരണക്കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിൽ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് വിലയിരുത്തിയാണ് പ്രതിയെ ഹൈക്കോടതി കുറ്റമുക്തനാക്കിയത്.
Post Your Comments