KeralaLatest NewsNews

വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് കെ.എസ്.ആർ.ടി.സി

പാലക്കാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കുടുംബത്തിന് ഒടുവിൽ ആശ്വാസം. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാവില്ല എങ്കിലും അപകടത്തിൽ മരണമടഞ്ഞ മൂന്നു കെ.എസ്.ആർ.ടി.സി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന് കെ.എസ്.ആർ.ടി.സി.

2016ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പദ്ധതിപ്രകാരം നൽകി വരുന്ന അവാർഡ് തുക എന്ന നിലയിൽ 2 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത്തിന്റെ കുടുംബത്തിനായി കൈമാറുമെന്നും ബാക്കിയുള്ള എട്ടു ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേർക്കും ഉടൻ തന്നെ തുക നൽകും. ഇത്രയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിനെ തുടർന്നാണ് വളരെ പെട്ടെന്ന് തന്നെ അനുവദിച്ചത്.

യാത്ര ടിക്കറ്റിൽ ഒരു രൂപ മുതൽ നാമമാത്രമായ തുക സമാഹരിച്ചും മറ്റുമാണ് ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവർഷം പ്രീമിയം നൽകുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോന്റെ അശ്രദ്ധയാണ് ഒരു മരണപരമ്പരയ്ക്ക് തന്നെ കാരണമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോമോനെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുകയാണ്. ഇതിനുമുൻപും വളരെ അശ്രദ്ധമായ രീതിയിൽ ജോമോൻ വാഹനമോടിക്കുന്നത് കണ്ടിട്ടുണ്ട്. ജോമോൻ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നും ബസിൽ തന്നെയുള്ള പലരും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button