ഒരു വ്യക്തിയുടെ കുട്ടിക്കാലം, കൗമാരപ്രായം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മാനസികാരോഗ്യം പ്രധാനമാണ്.
നിങ്ങളുടെ ജീവിതത്തിലുടനീളം, നിങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ ചിന്തയെയും മാനസികാവസ്ഥയെയും പെരുമാറ്റത്തെയും ബാധിച്ചേക്കാം.
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഞ്ചില്‍ ഒരാള്‍വീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. മാനസികരോഗം ആര്‍ക്ക് വേണമെങ്കിലും വരാവുന്നതാണ്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ മാനസികരോഗം വ്യാപിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ജാതിമത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ സാംസ്കാരിക വ്യത്യാസങ്ങളില്ലാതെ മാനസികപ്രശ്നങ്ങള്‍ പിടികൂടാം. മാനസികാരോഗ്യത്തെ ഗൗരവത്തോടെ എടുക്കുകയാണ് വേണ്ടത്. മാനസികരോഗം വരാതിരിക്കാനും വന്നാല്‍ത്തന്നെ മികച്ച ചികിത്സ ലഭ്യമാക്കാനുമാണ് ശ്രമിക്കേണ്ടത്.
മാനസിക സമ്മര്‍ദ്ദം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം
നീണ്ടകാലം ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം നിലനില്‍ക്കുന്നത് ശാരീരിക രോഗങ്ങള്‍ക്കും വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമായേക്കാം.ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദംമൂലം ശരീരത്തിനു രോഗമുണ്ടെന്ന തോന്നല്‍ എന്നിവയ്ക്ക് സാധ്യത ഇവരില്‍ കൂടുതലാണ്.
മുഴുവന്‍ സമയവും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടുംബ ബന്ധത്തെയും സൗഹൃദങ്ങളെയും ദോഷകരമായി ബാധിക്കും. ഓഫീസില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ദേഷ്യം വീട്ടിലുള്ളവരോടു പ്രകടമാക്കുന്ന രീതി ചിലര്‍ക്കുണ്ട്. ഇതെല്ലാം കുടുംബപ്രശ്നങ്ങള്‍ക്കും കാരണമാകും. എപ്പോഴെങ്കിലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആരോടെങ്കിലും തുറന്നു സംസാരിക്കണം എന്നാഗ്രഹിച്ചാലും കേള്‍ക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഇല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകും.
ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ….
എന്താണ് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ കാരണം എന്ന് തിരിച്ചറിയുക
അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങളിലൂടെ (മദ്യം,മയക്കുമരുന്ന്) മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനു പകരം വ്യായാമം, വായന, വിനോദങ്ങള്‍ എന്നിവയ്ക്കായി സമയം കണ്ടെത്തുന്നത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും
കൂടെ ജോലി ചെയ്യുന്നവരുമായി കഴിവതും പ്രശ്നങ്ങള്‍ ഒഴിവാക്കുക
എടുത്തുചാടി പ്രതികരിക്കുന്ന രീതി ഒഴിവാക്കുക
ഒപ്പം ജോലി ചെയ്യുന്നവരെപ്പറ്റി അപവാദങ്ങള്‍ പറയാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
ജോലികളില്‍ വരുന്ന പോരായ്മകളെ പരാജയമായി കാണാതെ കഴിവുകളെ മെച്ചപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്ന അവസരങ്ങളായി കാണുക
മാനസിക സമ്മര്‍ദ്ദം വലിയ അളവില്‍ അനുഭവപ്പെടുന്നു എങ്കില്‍ മന:ശാസ്ത്രവിദഗ്ദ്ധരുടെ സഹായത്തോടെ റിലാക്സേഷന് ട്രെയിനിംഗ് ആരംഭിക്കാം
Post Your Comments