Latest NewsKeralaNews

തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കും. സെൻട്രൽ ജയിലുകളായ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലാണ് ആശുപത്രികൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയത്. ഇതിൽ ആദ്യ കേന്ദ്രം കണ്ണൂർ സെൻട്രൽ ജയിലിലാണ് ഒരുങ്ങുന്നത്.

Read Also: സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്

തടവുകാരിൽ മയക്കുമരുന്ന് ശീലമാക്കിയവർ കൂടിവരുകയും അവർ അക്രമകാരികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ ചികിത്സക്കായി ജയിലിൽതന്നെ മാനസികാരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇത്തരക്കാരെ ചികിത്സക്കായി എത്തിക്കുന്നത്. അക്രമാസക്തരാകുന്ന രോഗികളെ ഇവിടങ്ങളിലുള്ള കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. രണ്ട് കോടിയാണ് പദ്ധതിയുടെ ചെലവ്.

100 പേർക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സ്ഥിരസേവനം ഉറപ്പാക്കും. മാനസിക ഉല്ലാസത്തിനായി ടി.വി ഹാൾ, കല-കായിക പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കും. ആവശ്യമുള്ള തടവുകാർക്ക് കൗൺസലിങ് സൗകര്യവും ഒരുക്കുന്നതാണ്.

Read Also: അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം തകര്‍ക്കും: പോപ്പുലര്‍ ഫ്രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button