കൊല്ലം: തഴുത്തലയില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് പ്രതീഷ് ലാല്‍, ഭര്‍തൃമാതാവ് അജിതകുമാരി, ഭര്‍തൃസഹോദരി പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന പീഡനം, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് മൂവര്‍ക്കുമെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: തൊണ്ടിമുതലിൽ കൃത്രിമത്വം: മന്ത്രി ആന്‍റണി രാജുവിനെതിരായ കേസിൽ സ്റ്റേ നീട്ടി
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന്‍ ശ്രീനിലയത്തില്‍ ഡി.വി. അതുല്യയ്ക്കും മകനുമാണ് അര്‍ദ്ധരാത്രി ദുരനുഭവം ഇണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി പുറത്തിറങ്ങിയ യുവതിയെ ഗേറ്റ് പൂട്ടി പുറത്തിറക്കുകയായിരുന്നു.
രാത്രി 11.30 വരെ ഗേറ്റന് പുറത്തുവന്ന ഇവര്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതില്‍ കടന്ന് സിറ്റൗട്ടിലെത്തി. രാത്രി മുഴുവനും സിറ്റൗട്ടിലാണ് ഇവര്‍ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ വ്യക്തമാക്കിയിരുന്നു. പതിനേഴ് മണിക്കൂറാണ് യുവതി കുഞ്ഞുമായി വീടിന് പുറത്ത് നിന്നത്. നേരത്തെ വിഷയത്തില്‍ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.
Post Your Comments