
തിരുവനന്തപുരം: തലസ്ഥാനത്ത് 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിളവൂർക്കലിലാണ് വിദ്യാർത്ഥികളടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവു നായയുടെ കടിയേറ്റത്.
കാലിലാണ് ഭൂരിഭാഗം പേര്‍ക്കും കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം ചികിത്സ തേടിയത്തിവര്‍ പിന്നീട് വാക്സീനെടുക്കാൻ ജനറൽ ആശുപത്രിയിലെത്തി. പരിക്കേറ്റവരും കടിച്ച നായയും നിരീക്ഷണത്തിലാണ്.
ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments