Latest NewsKeralaNews

വടക്കഞ്ചേരി ബസപകടം: ടൂറിസ്റ്റ് ബസ് മൂന്ന് മാസത്തിനിടെ 19 തവണ വേഗപരിധി ലംഘിച്ചതായി കണ്ടെത്തല്‍, ബസ് ഉടമ അരുൺ അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചതായി പാലക്കാട് എസ്.പി ആര്‍ വിശ്വനാഥ് അറിയിച്ചു. വേഗത കൂടിയെന്ന അലർട്ട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ്.പി വ്യക്തമാക്കി.

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തുമെന്നും
ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കുമെന്നുമാണ് പോലീസ് നേരത്തെ പറഞ്ഞത്. അപകടസ്ഥലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button