PalakkadKeralaNattuvarthaLatest NewsNews

ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും പിഴയും

മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ ഗോപാലകൃഷ്ണ (51)നെയാണ് കോടതി ശിക്ഷിച്ചത്

പട്ടാമ്പി: ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ ഗോപാലകൃഷ്ണ (51)നെയാണ് കോടതി ശിക്ഷിച്ചത്.

Read Also : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം : മരിച്ചത് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. കോങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി. വിനു, എ.ജെ. ജോൺസൻ, എസ്.ഐ. ഉദയകുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Read Also : ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും മുഖക്കുരു തടയാനും റോസ് വാട്ടര്‍!

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button