CricketLatest NewsIndiaNewsSports

ജീവിതത്തിൽ കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമെന്തെന്ന് ചോദ്യം: ധോണിയുടെ തഗ് മറുപടി – വീഡിയോ വൈറൽ

മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി അഭിനേത്രിയും ടോക്ക് ഷോ അവതാരകയുമായ മന്ദിര ബേദിയുമായി നടത്തിയ അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ബേദി ചോദിച്ച ചോദ്യത്തിന് ധോണി നൽകിയ മറുപടിയാണ് വീഡിയോ വൈറലാകാൻ കാരണം.

ദീപ്തി രഞ്ജൻ ട്വിറ്ററിൽ പങ്കിട്ട വീഡിയോ, 2016-ലെ ഒരു അഭിമുഖത്തിന്റേതാണ്. മന്ദിര ബേദി ധോണിയോട് തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനം എന്തെന്ന് ചോദിക്കുന്നു. ഉത്തരം നൽകാൻ ധോണി കുറച്ച് നേരം എടുത്തു. ഇതോടെ, മകൾ എന്ന് പറയാൻ ബേദി ധോണിയെ പ്രോത്സാഹിപ്പിച്ചു. എന്നാൽ, അല്ലെന്ന് ഉടൻ തന്നെ ധോണി തലയാട്ടി. ഇത് ഒരുപാട് കഠിനാധ്വാനം ചെയ്തതാണെന്നും, സമ്മാനമല്ലെന്നുമായിരുന്നു ധോണിയുടെ മറുപടി. ധോണിയുടെ മറുപടി അവതാരകയെയും ചിരിപ്പിച്ചു.

139,000-ൽ അധികം കാഴ്ചക്കാരാണ് വീഡിയോക്കുള്ളത്. ധോനിയുടെ രസകരമായ മറുപടി കേട്ട് ചിലർക്ക് ചിരിയടക്കാൻ കഴിയാതെ, അദ്ദേഹത്തിന്റെ മറുപടി എത്ര മൂർച്ചയുള്ളതാണെന്ന് ആരാധകർ എഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button