KeralaLatest NewsNews

പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവം: ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡി.ആർ.ഐ

കൊച്ചി: പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി ഡി.ആർ.ഐ. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റർപോളിന്‍റെ അടക്കം സഹായം തേടാന്‍ ആണ് തീരുമാനം. സംഭവത്തെ കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡി.ആർ.ഐ വ്യക്തമാക്കി. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ.

നവിമുംബൈയിൽ ലഹരി മരുന്ന് കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തെരച്ചിൽ നടക്കുകയാണ്. രാഹുൽ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മൻസൂർ നൽകിയ നിർദ്ദേശമെന്ന് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിൻ വ‍ർഗീസ് മൊഴി നൽകിയിട്ടുണ്ട്.

നാല് വർഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button