Latest NewsKeralaNews

‘ഞെട്ടിയുണർന്നപ്പോൾ കാണുന്നത് അച്ഛൻ അമ്മയുടെ ജീവനെടുക്കുന്നത്’: ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മകൻ

മുക്കം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ മകൻ ആർജിത്ത്. എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം ടെക്‌നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാർ (55), ഭാര്യ ലിനി (45) എന്നിവരാണ് മരിച്ചത്. അച്ഛൻ അമ്മയെ കൊല്ലുന്നത് നേരിൽ കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് 13 വയസുകാരനായ മകൻ ആർജിത്ത്. കോഴിക്കോട് എൻ.ഐ.ടിയിലെ ജി.29 എ ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

അച്ഛൻ തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ മകൻ ആർജിത്തിനെ (13) മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ ഉറക്കത്തിലായിരുന്ന ആർജിത്ത് എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. ഉണർന്നപ്പോൾ അച്ഛൻ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കിടക്കുന്നതാണ് ആർജിത്ത് കണ്ടത്.

അമ്മയെ അച്ഛൻ കൊല്ലാൻ നോക്കുന്നത് കണ്ട് അലറിക്കരഞ്ഞ ആർജിത്തിനെ അജയകുമാർ സമാനരീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ വിരൽകൊണ്ട് മൂക്ക് പിടിച്ച് അനങ്ങാതെ കിടന്നു. ഇതോടെ മകൻ മരിച്ചെന്നു കരുതി അജയകുമാർ അടുക്കളയിൽ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയിരുന്നു. തീ ആളിക്കത്തിയതോടെ മകൻ നിലവിളിച്ച് വീടിന് പുറത്തേക്കോടി. തീ കണ്ട് സമീപവാസികൾ വിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. ഇവരെത്തി, തീ അണച്ചു. അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജയകുമാറും ലിനിയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അകൽച്ച ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button