MalappuramLatest NewsKeralaNattuvarthaNews

കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്

മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്.

ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം നടന്നത്. മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളികളാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമിച്ച കുളത്തിലാണ് അപകടം നടന്നത്. കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായ് നിർമ്മിച്ചതാണ് കുളം.

Read Also : ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് പിന്നിലെ കാരണമറിയാം

നാല് വയസ്സുകാരിയായ മകൾക്കും ഇളയ സഹോദരി രേവതിക്കും ഒപ്പമാണ് മഹാലക്ഷ്മി കുളത്തിൽ കുളിക്കാനെത്തിയത്. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ മഹാലക്ഷ്മിയെ ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് മേഘനാഥൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button