തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി ചോദിച്ച് റവന്യൂ വകുപ്പ്. നിയമ നടപടിയുടെ ഭാഗമായി എന്‍.ഐ.എയാണ് വകുപ്പില്‍ നിന്നും വിവരങ്ങള്‍ തേടിയത്. എന്നാല്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയെന്നോണമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ എന്‍.ഐ.എ തേടിയത്. ആദ്യം പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാതായതോടെയാണ് റവന്യൂ വകുപ്പിന്റെ സഹായം തേടിയത്. ഒരാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍, 5 ദിവസം കഴിഞ്ഞപ്പോഴാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ഒഴിവ് ദിവസങ്ങളില്‍ വിവര ശേഖരണം നടത്താന്‍ സാധിച്ചിട്ടില്ല. ഒപ്പം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ തണ്ടപ്പേരുള്‍പ്പെടെ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് റവന്യൂ വകുപ്പിന്റെ ആവശ്യം. എന്നാല്‍ എത്ര ദിവസമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.
Post Your Comments