PathanamthittaNattuvarthaLatest NewsKeralaNews

രാത്രി കടയടച്ച് പോകുംവഴി തെരുവുനായ ബൈക്കിലിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്.

Read Also : പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍

സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴി രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ രാജുവിന് ​ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാജു.

Read Also : പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല: ഐ.എം.എ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button