
തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്.
Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ സൈക്കിളുകളും സൈക്കിൾ പാട്സുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു.
Read Also : ‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട
രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ആണ് ഒഴിവായത്. ആളിപ്പടർന്നെങ്കിലും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. തുടർന്ന്, പത്തോളം യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
Post Your Comments