ThrissurLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ എഎസ്ഐയെ ആക്രമിച്ചു : പ്രതി കസ്റ്റഡിയിൽ

മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്

തൃശൂര്‍: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ സത്യന് നേരെയാണ് ആക്രമണം ഉണ്ടായത്.

Read Also : ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി

മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ പരിക്കേറ്റ സത്യനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

ഷാനുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button