AlappuzhaLatest NewsKeralaNattuvarthaNews

ബൈക്കിൽ നിന്ന് വീണതിന് പിന്നാലെ വസ്ത്രം കഴുകാന്‍ ആറ്റിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്

മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്.

കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് ഹരികൃഷ്ണന്‍ കീച്ചേരിക്കടവിലെത്തിയത്. സുഹൃത്തായ ഡോണിന്‍റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണന്‍. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന്‍ ബൈക്കില്‍ നിന്നു വീണു. വസ്ത്രങ്ങള്‍ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്.

Read Also : പി.എഫ്.ഐ ഹർത്താലിന്റെ മറവിൽ അക്രമം: ഒളിവിലായിരുന്ന ബാസിത് ആൽവി അറസ്റ്റിൽ

നീന്തൽ അറിയാവുന്ന ഹരികൃഷ്ണന്‍ ആറ്റില്‍ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

തുടര്‍ന്ന്, സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്‌കൂബാ ടീമും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു ഹരികൃഷ്ണന്‍. സഹോദരൻ: ജയകൃഷ്ണൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button