സ്തനാര്‍ബുദത്തിന് ശേഷം 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് തൈറോയ്ഡ് കാന്‍സര്‍. കാന്‍സര്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ ആരംഭിച്ച് ക്രമേണ വികസിക്കുന്നു. ഈ കാന്‍സറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകൂ. ക്ഷീണം, ചര്‍മ്മം, മുടി, നഖങ്ങള്‍ എന്നിവയിലെ മാറ്റങ്ങള്‍ ചില ലക്ഷണങ്ങളായിരിക്കാം. തൈറോയ്ഡ് കാന്‍സര്‍ സാധാരണയായി കഴുത്തിന്റെ അടിഭാഗത്ത് ഒരു മുഴ, വീര്‍ത്ത ലിംഫ് നോഡുകള്‍, ശബ്ദ മാറ്റങ്ങള്‍, വിഴുങ്ങുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കുന്നു.
30 വയസ്സിന് താഴെയുള്ളവരില്‍ 121%, 30-44 വയസ് പ്രായമുള്ളവരില്‍ 107%, 45-59 വയസ് പ്രായമുള്ളവരില്‍ 50%, 15% എന്നിങ്ങനെയാണ് തൈറോയ്ഡ് കാന്‍സര്‍ രോഗബാധിതരുടെ ആപേക്ഷിക വര്‍ദ്ധനവ് എന്ന് റിസര്‍ച്ച് ഗേറ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ മാത്രമല്ല, ഇന്ത്യയിലും എല്ലാ അര്‍ബുദങ്ങളിലും തൈറോയ്ഡ് കാന്‍സര്‍ സംഭവങ്ങളും വ്യാപന നിരക്കും വര്‍ധിച്ചിട്ടുണ്ട്.
Post Your Comments