Latest NewsNewsIndia

17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നമായ രീതിയില്‍

പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്

ഔറിയ: 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, പൂര്‍ണമായും നഗ്‌നമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഔറിയയിലാണ് സംഭവം. ദിബിയപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. രാവിലെ പുറത്ത് പോയ പെണ്‍കുട്ടി ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയ വീട്ടുകാരാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി എസ്.പി ചാരു നിഗം അറിയിച്ചു.

Read Also:  ക്ലാസെടുക്കുന്നതിനിടെ പോണ്‍ സൈറ്റില്‍ കയറിയ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

അതേസമയം, സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹവുമായി പോകുന്നതും ഒരു സ്ത്രീ സംഘത്തെ അനുഗമിക്കുന്ന വീഡിയോയും പങ്കുവച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

എന്നാല്‍, പോലീസ് ബലമായി മൃതദേഹം പിടിച്ചെടുത്തിട്ടില്ലെന്നും എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഏറ്റെടുത്തതെന്ന് എസ്.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button