![](/wp-content/uploads/2022/10/arre-1.jpg)
കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത അന്യസംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ രഞ്ജിത് രജോയാര്‍ (28) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വീടിനടുത്തായിരുന്നു പ്രതിയുടെ താമസം. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് പ്രതി രണ്ടുവയസ്സുള്ള ഇളയ സഹോദരന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് വെസ്റ്റ് ബംഗാളിൽ നിന്നാണ് പിടികൂടിയത്.
Read Also : ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സോവ വൈറസ്, മുന്നറിയിപ്പ് നൽകി എസ്ബിഐ
കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എ.എസ്.ഐമാരായ സാജുലാല്‍ കെ.എം, വിനോദ് ബി.പി, സി.പി.ഒ സിജു എം.കെ, ഹോം ഗാർഡ് സാജു ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments