
വന്ധ്യത, അന്ധത, ത്വക് രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന് എരിച്ചില്‍, മറ്റ് അസ്വസ്ഥതകള്‍, തുമ്മല്‍, വിട്ടുമാറാത്ത ജലദോഷം, ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍, അകാരണമായുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ ഇവ ഒരു പരിധി വരെ വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകാം.
പാലിക്കേണ്ട ആരോഗ്യ ഭക്ഷണശീലങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഈ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ പല ബുദ്ധിമുട്ടുകളും നമ്മള്‍ക്ക് ഒഴിവാക്കാം. തണുത്ത കാലാവസ്ഥയില്‍ തണുത്ത ആഹാരങ്ങള്‍ ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ചൂടുള്ളതും തീക്ഷണവുമായ ആഹാരങ്ങള്‍ വേണ്ട. ദഹനശക്തി കുറഞ്ഞിരിക്കുമ്പോള്‍ ധാരാളം ആഹാരം കഴിക്കരുത്. വിശന്നിരിക്കുമ്പോള്‍ ആവശ്യത്തിന് ആഹാരം കഴിക്കുക. വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുക. ഭക്ഷണശീലങ്ങളില്‍ പെട്ടെന്നു മാറ്റം വരുത്തരുത്.
Read Also : 2047 ഓടെ മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും, പ്രധാനമന്ത്രി ഉറപ്പ് നൽകുന്നു; രാജ്‌നാഥ് സിംഗ്
പടിപടിയായി മാത്രമേ മാറ്റം വരുത്താവൂ. തണുപ്പുള്ളതും ചൂടുള്ളതുമായ സാധനങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കരുത്. പാകം ചെയ്തതും അല്ലാത്തതുമായവ ഒന്നിച്ച് ഉപയോഗിക്കാതിരിക്കുക. കേടായ വസ്തുക്കള്‍ കൊണ്ട് ആഹാരമുണ്ടാക്കരുത്. അമിതമായി വെന്തുപോയതോ, നന്നായി വേവാത്തതോ, കരിഞ്ഞുപോയതോ ആയ ആഹാരം കഴിക്കാതിരിക്കുക. പകലുറക്കത്തിനുശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
രാത്രിയില്‍ തൈര് തുടങ്ങിയ തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക. മനസിന് ഇഷ്ടമില്ലാത്തവ കഴിക്കാതിരിക്കുക. വിയര്‍പ്പോടുകൂടി തണുത്തവെള്ളം കുടിക്കാതിരിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കുക.
Post Your Comments