KeralaLatest NewsNews

പോപ്പുലർ ഫ്രണ്ട് ബന്ധം: എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സിയാദിനെയാണ് സസ്‌പെന്റ് ചെയ്തത്.

Read Also: ‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ

അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 49 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു.

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറൽ – 25, 169
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 125
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 13, 23
തൃശൂർ റൂറൽ – 27, 48
പാലക്കാട് – 7, 89
മലപ്പുറം – 34, 253
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 100
വയനാട് – 7, 116
കണ്ണൂർ സിറ്റി – 26, 104
കണ്ണൂർ റൂറൽ – 9, 31
കാസർഗോഡ് – 6, 62

Read Also: സെപ്തംബറിൽ കൽക്കരി ഉൽപ്പാദനം കുതിച്ചുയർന്നു, കണക്കുകൾ പുറത്തുവിട്ട് കൽക്കരി മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button