നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 507 കേസുകൾ, 517 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്‌സൈസ് വകുപ്പ് സെപ്തംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻ സമയം ഹൈവേ പെട്രോളിംഗ് ടീം, 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷിക്കൽ, വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Read Also: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട് തങ്കം ആശുപത്രിയിലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്യും

സെപ്തംംബർ 16 മുതൽ ഒക്ടോബർ 2 വരെയുള്ള 17 ദിവസങ്ങളിലായി 507 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 517 പ്രതികളെ അറസ്റ്റ് ചെയ്തു. 83 കിലോഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 787 ഗ്രാം എം.ഡി.എം.ഐ, 1393 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 55 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ 209 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെന്നും അധികൃതർ അറിയിച്ചു.

Read Also: പ്രോ കബഡി ലീഗ് 2022 ഷെഡ്യൂള്‍, ടീം ലിസ്റ്റ്, മത്സര ടൈം ടേബിള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പുറത്തിറക്കി സംഘാടകര്‍

Share
Leave a Comment