കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും തനിയ്ക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ധ്യാന്‍ പറഞ്ഞു.
‘കേസ് ഒക്കെയായി നില്‍ക്കുന്ന വിഷയമല്ലേ.. അവര്‍ രണ്ട് പേരും നമ്മുടെ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതില്‍ ഞാന്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അങ്ങനെയൊരു ചോദ്യം ചോദിക്കുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ അതിനെ ഒരു ഫണ്‍ രീതിയിലാണ് കാണുക.
വീട്ടില്‍ ക്ലോക്കു വയ്ക്കുമ്പോഴും വാസ്തു നോക്കണോ? അറിയാം
എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും. അങ്ങനെ ഒരു പ്രശ്‌നവുമില്ലാത്ത വ്യക്തിയാണ് ഞാന്‍. ഓരോ ആള്‍ക്കാരും ഓരോ രീതിയിലാണ്. അവര്‍ സംസാരിക്കുന്ന രീതിയും അതുപോലെ ആയിരിക്കും. അവന്‍ അങ്ങനെയായിരിക്കും. ഞാന്‍ എങ്ങനെയാണോ ഉള്ളത് ആ രീതിയില്‍ പോകട്ടെ’. ധ്യാന്‍ വ്യക്തമാക്കി.
Post Your Comments