പ്രായാധിക്യം ഉണ്ടാകുമ്പോൾ എല്ലാവരുടെയും മുടികൾ നരയ്ക്കാറുണ്ട്. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ഉണ്ടാകുന്ന അകാലനര പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രകൃതിദത്ത മാർഗ്ഗത്തിലൂടെ നരച്ച മുടി കറുപ്പിക്കാനുള്ള പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
ഈ ഒറ്റമൂലി തയ്യാറാക്കാൻ ആകെ രണ്ട് ചേരുവകൾ മാത്രമാണ് വേണ്ടത്. ആദ്യം തന്നെ അൽപം വെളിച്ചെണ്ണ എടുക്കുക. വരണ്ട മുടിക്ക് സ്വാഭാവിക ഈർപ്പം നൽകാൻ വെളിച്ചെണ്ണ തലയിൽ പുരട്ടുന്നത് മികച്ച ഓപ്ഷനാണ്. അടുത്തതായി വേണ്ടത് ചെറുനാരങ്ങാ നീരാണ്. വിറ്റാമിൻ സിയുടെ കലവറയായ ചെറുനാരങ്ങാ നീര് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. കൂടാതെ, താരൻ പരിഹരിക്കാനും ചെറുനാരങ്ങാ നീര് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
Also Read: ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ആറ് മുതൽ എട്ട് ടീസ്പൂൺ വരെ വെളിച്ചെണ്ണ എടുത്തതിനുശേഷം, ഇതിലേക്ക് മൂന്ന് ടീസ്പൂൺ ചെറുനാരങ്ങയുടെ നീര് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുടിയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിക്ക് കറുപ്പ് നൽകാനും, തിളക്കം വർദ്ധിപ്പിക്കാനും മികച്ച ഓപ്ഷനാണ് ഈ മിക്സ്.
Post Your Comments